പുഷ്പന് അന്ത്യോപചാരമർപ്പിക്കാൻ എം.വി. രാഘവൻ്റെ മകൻ എം.വി. നികേഷ് കുമാറുമെത്തി. കൂത്ത്പറമ്പ് പോരാളി പുതുക്കുടി പുഷ്പൻ്റെ ഭൗതിക ശരീരം ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളി ൽ പൊതുദർശനത്തിന് വെച്ചപ്പോഴാണ് നികേഷ് കുമാർ എത്തിയത്. 1994 നവംബർ 25 ന് അന്നത്തെ സഹകരണ മന്ത്രി എം.വി. രാഘവനെ തടയാനെത്തിയപ്പോഴാണ് ഡിവൈഎഫ് ഐ പ്രവർത്തകനായ പുതുക്കുടി പുഷ്പന് കഴുത്തിന് വെടിയേറ്റത്. കിടപ്പിലായി 30 വർഷത്തിന് ശേഷം മരണമടഞ്ഞപ്പോഴാണ് പുഷ്പൻ്റെ ഭൗതിക ശരീരം കാണാൻ എം.വി. രാഘവൻ്റെ മകൻ എം.വി. നികേഷ് കുമാർ എത്തിയത്. നികേഷ് കുമാർ ഇപ്പോൾ സി പി എം ജില്ലാ കമ്മിറ്റിയംഗമാണ്.