തീരദേശ നിയമത്തിലെ ഇളവുകൾ നമ്മുടെ സർവ്വനാശത്തിന് കാരണമാവും - നദി സംരക്ഷണ സമിതി

മാഹി: പാരിസ്ഥിതിക വെല്ലുവിളികൾ വർധിക്കുന്ന കാലത്ത് പരിസ്ഥിതി നിയമങ്ങളിൽ വെള്ളം ചേർക്കുന്നത് വരാനിരിക്കുന്ന തലമുറകളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള ഭരണകൂടത്തിൻ്റെ കടന്നുകയറ്റമാണെന്ന് സംസ്ഥാന നദി സംരക്ഷണ സമിതി വിലയിരുത്തി. 

കേരളം സമർപ്പിച്ച തീരദേശ പരിപാലന പദ്ധതിയിലെ ഇളവുകൾക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകിയതിൽ അത്ഭുതവും അതിലേറെ ആശങ്കയുമുണ്ടെന്ന് സംസ്ഥാന നദി സംരക്ഷണ സമിതി ഭാരവാഹി സി.കെ.രാജലക്ഷ്മി മാഹി വ്യക്തമാക്കി.

നിർമ്മാണ പ്രവർത്തികൾക്ക് തീരമേഖലയിൽ ലഭിക്കുന്ന ഇളവുകൾ ലക്ഷ്യം വെക്കുന്നത് ടൂറിസം മേഖലയേയും തഴച്ച് വളരുന്ന റിസോർട്ടുകളെയുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വികസനത്തിൻ്റെ പേര് പറഞ്ഞാണ് നാം നമ്മുടെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. അനുഭവങ്ങളിൽ നിന്നും ഒരു പാഠവും പഠിക്കാത്തവരാണ് ഇക്കൂട്ടർ. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെ കണ്ടൽച്ചെടികളടക്കം വെട്ടിമാറ്റാൻ ഈ ഇളവുകൾ വഴി സാധിക്കുന്നുവെന്നത് ആശങ്കാജനകമാണ്. ഇതൊക്കെയുണ്ടാക്കുന്ന ഗുരുതരമായ പരിസ്ഥിതിക പ്രശ്നങ്ങളോട് നമ്മൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്.

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരമേഖലയിലെ കണ്ണായ ഭൂമികളിലേറെയും സ്വകാര്യ ടൂറിസം ലോബികളും ഭൂമാഫിയകളും

കൈവശപ്പെടുത്തിയിട്ട് കാലം ഏറെയായി. ഇതിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമികളുമുണ്ട്. തീരദേശ നിയമത്തിന്റെ ഇളവ് ചൊക്ലി, ന്യൂമാഹിയടക്കമുള്ള ഗ്രാമ പഞ്ചായത്തുകൾക്ക് ലഭിക്കുമ്പോൾ അതിന്റെ പ്രായോജകർ സ്വകാര്യ ടൂറിസം ലോബികൾ തന്നെയായിരിക്കും. ഇതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കാനിടയില്ല. ഇനി ലഭിച്ചാൽ തന്നെ അത് കണ്ണിൽ പൊടിയിടാൻ നാമമാത്രമായിരിക്കും. കൂടുതൽ പരിസ്ഥിതി നാശത്തിന് കാരണമാകുന്ന പുതിയ ഇളവ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കുമെങ്കിലും നമ്മുടെ തീരദേശ മേഖല നാശോൻമുഖമാക്കും. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സമീപ കാലത്തെയടക്കം പ്രകൃതിദുരന്തങ്ങളും കണ്ടില്ലെന്ന് നടിക്കുമ്പോൾ സർവ്വനാശത്തിലേക്കാണ് നമ്മൾ നടന്ന് പോകുന്നത് എന്ന തിരിച്ചറി വെങ്കിലും നമുക്കുണ്ടാവണമെന്ന് സി.കെ.രാജലക്ഷ്മി ചൂണ്ടിക്കാട്ടി.

തീരദേശ പരിപാലന നിയമത്തിൽ വെള്ളം ചേർത്ത് നൽകിയ ഇളവുകളിൽ കേന്ദ്ര സർക്കാർ പുന:പരിശോധന നടത്തണമെന്നാവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ