ന്യൂ മാഹിയിൽ കോൺഗ്രസ്സ് നേതാവിൻ്റെ വീട്ട് വളപ്പിലെ കൃഷി നശിപ്പിച്ചു.

ന്യൂമാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് ഭാരവാഹിയും യു ഡി എഫ്നേതാവും അഴീക്കൽ ദേശത്തെ സജീവ പ്രവർത്തകനുമായ അഴീക്കൽ കരിമ്പിൽ വീട്ടിൽ   കരിമ്പിൽ അശോകൻ്റെ  വീട്ട് വളപ്പിലെ വാഴയും കമുകിൻ തൈകളും തെങ്ങിൻ തൈകളും സാമൂഹ്യദ്രോഹികൾ വെട്ടിനശിപ്പിച്ചു. യു ഡി എഫ്ന്യൂമാഹി പഞ്ചായത്ത് കമിറ്റി ചെയർമാനും പഞ്ചായത്ത് മെമ്പറുമായ  അസ്ലം ടി.എച്ച്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അനീഷ് ബാബു വി.കെ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മെമ്പർമാരായ സി സത്യാനന്ദൻ, എം.കെ.പവിത്രൻ, സി.ടി ശശി കോൺഗ്രസ്സ് നേതാവ് എൻ.കെ സജീഷ്, ഷാനു പുന്നോൽ, മയലക്കര രാജീവൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനിത പി.കെ, ജനറൽ സിക്രട്ടറി ഗീത.എൻ പി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ന്യൂമാഹി പോലീസിൽ പരാതി നൽകി.

വളരെ പുതിയ വളരെ പഴയ