കേരള സര്‍ക്കാര്‍ മുഖേന വീണ്ടുമൊരു യു.കെ റിക്രൂട്ട്‌മെന്റ്; ഇന്റര്‍വ്യൂവിന് ഓണ്‍ലൈനായി പങ്കെടുക്കാം

 


വിദേശത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരം റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയാണ് ആരോഗ്യരംഗം. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴില്‍ നിരവധി നഴ്‌സിങ് റിക്രൂട്ട്‌മെന്റുകള്‍ ഇതിനോടകം നടന്നിട്ടുണ്ട്. അത്തരത്തില്‍ വീണ്ടുമൊരു യു.കെ റിക്രൂട്ട്‌മെന്റാണ് ഇപ്പോള്‍ വന്നിട്ടുള്ളത്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് കീഴിലാണ് യു.കെയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യുണൈറ്റഡ് കിങ്ഡം (യു.കെ)യിലെ വെയില്‍സിലെ കാര്‍ഡിഫ് ആന്‍ഡ് വെയ്ല്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡിലേക്കാണ് നഴ്‌സുമാര്‍ക്ക് അവസരം. ഓണ്‍ലൈന്‍ അഭിമുഖം മുഖേന ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 

*യോഗ്യത*

നഴ്‌സിങ്ങില്‍ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എല്‍ ടി എസ്/ ഒ ഇ ടി യു.കെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്‌പെഷ്യാലിറ്റിയില്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.

സിബിടി യോഗ്യതയുള്ള പീഡിയാട്രിക് ഐസിയു (PICU) സ്‌പെഷ്യാലിറ്റിയും ട്രക്കിയോസ്റ്റമിയിലും പ്രവൃത്തി പരിചയം വേണം. 

*അപേക്ഷ*

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ അവരുടെ ബയോഡാറ്റ, ഒ ഇ ടി /ഐ ഇ എല്‍ ടി എസ്സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, എന്നിവ സഹിതം 2024 സെപ്റ്റംബര്‍ 07 നകം അപേക്ഷിക്കാവുന്നതാണ്. പ്രവൃത്തിപരിചയം സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

കൂടുതല്‍ വിവരങ്ങൾക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. വിസ അപേക്ഷകള്‍, യാത്രാ ക്രമീകരണങ്ങള്‍, താമസസൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയിലുടനീളം നോര്‍ക്ക റൂട്ട്‌സിന്റെ പിന്തുണയും ലഭ്യമാണ്.

വളരെ പുതിയ വളരെ പഴയ