പുതുച്ചേരിയിലെ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കുക: എസ്ഡിപിഐ


മാഹി: ബിജെപി സഖ്യ പുതുച്ചേരി സർക്കാർ നടപ്പിലാക്കിയ വൈദ്യുതി നിരക്ക് വർദ്ധനവ് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും  വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വേണ്ട മറ്റു നടപടികള്‍ എടുത്തു ജനങ്ങളുടെമേല്‍ ബാധ്യതയാവുന്ന നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് എസ്ഡിപിഐ മാഹി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 

നിരക്ക് വര്‍ദ്ധനവിന് പകരം സബ്സിഡി കൊണ്ടുവന്നു എന്ന സംസ്ഥാന മന്ത്രിയുടെ വാദം ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. നേരെത്തെ ഉണ്ടായിരുന്ന പാചകവാതക സബ്സിഡി എന്ന തട്ടിപ്പ്  കേന്ദ്രസർക്കാർ എന്ത് ചെയ്തു എന്ന വിവരം മന്ത്രി അറിഞ്ഞിട്ടില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്. ബിജെപി സഖ്യ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്ക് എതിരെ വിവിധ ജനകീയ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ എസ്ഡിപിഐ മാഹി മണ്ഡലം തീരുമാനിച്ചു.

എസ്ഡിപിഐ മാഹി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ശാബിൽ പി.സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  വൈസ് പ്രസിഡന്റ് നൗഫൽ പാറാൽ, ജോയിന്റ് സെക്രട്ടറി ഫാറൂഖ് കെ.കെ, മണ്ഡലം കമ്മിറ്റി അംഗം ബഷീർ പി., അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി. മൻസൂർ സ്വാഗതവും ട്രഷറർ റിഫാദ് നന്ദിയും  രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ