കണ്ണൂർ :2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.
ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.