കണ്ണൂർ : കണ്ണൂർ പയ്യാമ്പലത്ത് പിറന്നാൾ ആഘോഷിക്കാൻ എത്തിയ സംഘവും, മറ്റൊരു സംഘവും ഏറ്റുമുട്ടി. രണ്ട് യുവാക്കൾക്ക് കുത്തേറ്റു.പയ്യാമ്പലം ബീച്ചിൽ പിറന്നാൾ ആഘോഷിക്കാൻ കേക്കുമായെത്തിയ സിറ്റി സ്വദേശി തൻസിക് (23), പാപ്പിനിശേരി സ്വദേശി ഷഹർഷാ (21) എന്നിവർക്കാണ് കുത്തേറ്റത്. തൻസികിൻ്റെ പിറന്നാൾ ആഘോഷിക്കാനാണ് സുഹൃത്തുക്കൾ ഉൾപ്പെടെ എത്തിയത്. അതിനിടയിൽ ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഇവരോട് ലൈറ്ററിന് ആവശ്യപ്പെട്ടു. അത് നൽകാത്തതിനെ തുടർന്ന് അക്രമിച്ചുവെന്നാണ് പരാതി. പരിക്കേറ്റ യുവാക്കളെ കണ്ണൂരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.