സൗജന്യ വന്ധ്യത രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.


മാഹി: മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ, പന്ന്യന്നൂർ സബ് സെന്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ വന്ധ്യത രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.പ്രമുഖ ഗൈനക്കോളജിസ്റ്റും, വന്ധ്യത രോഗ വിദഗ്ധനുമായ ഡോക്ടർ അതുൽ ചന്ദ്രന്റെ നേതൃത്വത്തിൽ എം എം സി പന്ന്യന്നൂർ സബ്സെന്ററിൽ വെച്ച് നടന്ന ക്യാമ്പ് പന്ന്യന്നൂർ ലൈഫ് കെയർ സോസൈറ്റി സെക്രട്ടറി പ്രേമൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. എം എം സി അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ സോമൻ പന്തക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എം സി ഓപ്പറേഷൻ മാനേജർ മുഹമ്മദ്‌ മുനീർ, ദാമോദരൻ നമ്പ്യാർ, തുടങ്ങിയവർ സംബന്ധിച്ചു. എം എം സി ജനറൽ പ്രാക്ട്ടീഷണർ ഡോക്ടർ ശ്വേത ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. 

ഡോക്ടർ ശ്വേതയുടെ സേവനം വരും ദിവസങ്ങളിൽ എം എം സി പന്ന്യന്നൂർ സബ്സെന്ററിൽ ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉണ്ടായിരിക്കുമെന്നും എം എം സി മാനേജ്‌മെന്റ് അറിയിച്ചു.എം എം സി അഡ്മിൻ വിഭാഗം കോർഡിനേറ്റർ ജസ്‌ന, പ്രോഗ്രാം കോർഡിനേറ്റർ അജീബ് ഡിക്രൂസ്, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ