വാഹന യാത്രികർക്ക് ഭീഷണിയായി സൂചനാ ബോർഡ്.


മാഹി: പാറക്കൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം തലശ്ശേരി ഭാഗത്തേക്ക് പോകുന്നവർക്കായി ഇട റോഡി(ബീച്ച് റോഡി)നെ സൂചിപ്പിക്കുവാനായി   പുതുതായി സ്ഥാപിച്ച ബോർഡാണ് വാഹനങ്ങൾക്കടക്കം ഭീഷണിയായിട്ടുള്ളത് പാതി റോഡിലക്ക്  തള്ളി നില്ക്കുന്ന നിലയിലാണ് ബോർഡ് സ്ഥാപിച്ചത്. സൂചനാ ബോർഡിന് തട്ടി ഒരു ബസിൻ്റെ സൈഡ് മിറർ തകർന്നു.കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് കടന്ന് പോകുവാൻ മാത്രം വീതിയുള്ള റോഡിൽ ബോർഡ് കൂടി വന്നതോടെ ഡ്രൈവർമാർ ബുദ്ധിമുട്ടിലായി.

വളരെ പുതിയ വളരെ പഴയ