ബിരുദദാന ചടങ്ങിലെ കറുത്ത വസ്ത്രം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം


ബിരുദദാന ചടങ്ങിലെ കറുത്ത വസ്ത്രം ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാന ചടങ്ങില്‍ മാറ്റം വരുത്താനാണ് നിലവിലെ നിര്‍ദ്ദേശം. ബ്രിട്ടീഷ് ഭരണകാലത്തെ വസ്ത്രധാരണ രീതി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.


ഇതേ തുടര്‍ന്ന് എയിംസ്, ഐഎന്‍ഐഎസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബിരുദദാന ചടങ്ങില്‍ ഉപയോഗിക്കുന്ന കറുത്ത വസ്ത്രവും തൊപ്പിയും ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.


ഇന്ത്യയിലെ ഓരോ സ്ഥാപനവും നിലനില്‍ക്കുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനും പൈതൃകത്തിനും അനുസൃതമായ വസ്ത്രധാരണം തയ്യാറാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ