മാഹി:ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇത്തവണ മാഹിയിൽ നടക്കും. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. മാഹി പൂഴിത്തലയിൽ നടന്ന പരിപാടിയിൽ ദക്ഷ,ആഘേശ്വർ, അമ്ന, ആരാധ്യ എന്നിവർ ചേർന്ന് പതാകയുയർത്തി.
ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 26 ന് വൈകുന്നേരം ബാലഗോകുലം മാഹി മേഖല സമിതിയുടെ ആഭിമുഖ്യത്തിലുള്ള ഭക്തി സാന്ദ്രമായ ശോഭയാത്ര ന്യൂമാഹിയിലെ കല്ലായി അങ്ങാടിയിൽ നിന്ന് ആരംഭിക്കും.
ചെണ്ടമേളം, മുത്തുക്കുട, ഉണ്ണി കണ്ണന്മാർ, രാധമാർ, ഭജന സംഘം, ഗോപികാ നൃത്തം, നിശ്ചല ദൃശ്വങ്ങൾ എന്നിവയോടുകുടിയ ശോഭയാത്ര പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര മൈതാനത്ത് സമാപിക്കും.