തലശ്ശേരി തിരുവങ്ങാട് ജി.എച്ച്.എസ്.എസിന് കസ്റ്റംസ് കമ്മീഷണറേറ്റ് സ്റ്റീല്‍ ഡൈനിങ് ഉപകരണങ്ങൾ സമര്‍പ്പിച്ചു

 .തിരുവങ്ങാട്  :1500 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുവങ്ങാട് ഗവഃ എച്ച്.എസ്.എസിലെ നവീകരിച്ച ഭക്ഷണശാലയിലേക്ക് സ്വച്ഛതാ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് കൊച്ചിന്‍ അനുവദിച്ച 2.5 ലക്ഷം രൂപയുടെ സ്റ്റീല്‍ മേശകളും ബഞ്ചുകളുമടങ്ങിയ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ കെ. പദ്മാവതി IRS നിര്‍വഹിച്ചു. കസ്ററംസ് ജോയിന്റ് കമ്മീഷണര്‍ ആദിത്യ ബി, അസിസ്റ്റന്റ് കമ്മീഷണർ വികാസ് ഇ, സൂപ്രണ്ട് ഹരിദാസ് പി,കെ എന്നിവരും സംബന്ധിച്ചു. വിദ്യാലയത്തിനുവേണ്ടി തലശ്ശേരി നഗരസഭാ വൈസ് ചെയര്‍മാന്‍ എം.വി.ജയരാജന്‍ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പി.കെ ബിജില അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗൺസിലര്‍ പി.കെ ആശ,യു. ബ്രിജേഷ്,മദർ പി ടി എ പ്രസിഡൻറ് സാജിത എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇ.എം സത്യന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സി.എച്ഛ് സിദ്ദിഖ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് കമ്മീഷണർ സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയുമുണ്ടായി.

വളരെ പുതിയ വളരെ പഴയ