കൂത്തുപറമ്പ് :കണ്ണൂർ റോഡിലെ ഗ്രാന്റ് ബേക്കറിയിൽ നിന്ന് 15,000 രൂപ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. പയ്യന്നൂർ കോറോം സ്വദേശി തിക്കിൽ സുരേഷ് ബാബുവിനെ (53)യാണ് എസ്ഐ ടി അഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂലായ് ഒമ്പതിന് പുലർച്ചെയായിരുന്നു മോഷണം. പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ട്ടാവ് ബേക്കറിയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയാണ് കവർന്നത്. സി സി ടിവിയിൽ നിന്ന് മോഷ്‌ടാവിൻ്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സുരേഷ്ബാബുവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു മോഷണക്കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.