കണ്ണൂർ : വീടുകളിലെ മാലിന്യ ശേഖരണത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച് ജില്ല ഒന്നാം സ്ഥാനത്ത്.
ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങൾ നൂറ് ശതമാനം വിജയം നേടിയ കരുത്തിലാണ് ജില്ല ഒന്നാമതായത്. തൊണ്ണൂറ് ശതമാനത്തിന് മുകളിൽ പോയിന്റ് നേടിയ 27 തദ്ദേശ സ്ഥാപനങ്ങളുമുണ്ട്.
കലണ്ടർ ശേഖരണം ഉൾപ്പെടെ നടത്തി സംസ്ഥാനത്ത് മാതൃകയായ കണ്ണൂർ തുടർച്ചയായി രണ്ടാം തവണയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
ജില്ലയിലെ 81 തദ്ദേശ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ക്ലീൻ കേരള കമ്പനിയുമായി കരാറിൽ ഏർപ്പെട്ടാണ് മാലിന്യം സംസ്‌കരിക്കാൻ നൽകുന്നത്.
എം സി ആർ എഫ്, ആർ ആർ എഫ് എന്നിവിടങ്ങളിൽ അജൈവ, പ്ലാസ്‌റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിക്കും. ക്ലീൻ കേരള കമ്പനി ഇവ ശേഖരിക്കും. ഇതുവഴി തദ്ദേശ സ്ഥാപനങ്ങൾക്ക് പണവും നൽകുന്നുണ്ട്.
ഷ്രെഡഡ് പ്ലാസ്‌റ്റിക് റോഡ് നിർമാണത്തിന് നൽകുന്നത് വഴി വരുമാനവും ലഭിക്കുന്നുണ്ട്.