ഈസ്റ്റ് പളളൂർ കുത്തുബി പളളിക്ക് മുൻവശം മെയിൻ റോഡിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു വീണു:ഒഴിവായത് വൻ അപകടം.

 


ഈസ്റ്റ് പളളൂർ കുത്തുബി പളളിക്ക് മുൻവശം മെയിൻ റോഡിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു വീണു. ഒഴിവായത് വൻ അപകടം. റോഡ് ഗതാഗതം പാടെ സ്തംഭിച്ചു .മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഇലക്ട്രിസിറ്റി അധികൃതർ സ്ഥലത്തെത്തി ഗതാഗത തടസ്സം മാറ്റിയില്ലെന്ന് പരാതി

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടു കൂടിയാണ് അടി ദ്രവിച്ച ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് വീണത്. 100 മീറ്റർ അകലെ ഒരു തെങ്ങ് മുറിഞ്ഞു ഇലക്ട്രിക് ലൈനിൽ വീണതിന്റെ ആഘാതത്തിലാണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞു വീണത്. വെള്ളിയാഴ്ച ജുമായുടെ സമയത്ത് ആളുകൾ പള്ളിയിലേക്ക് പോകുന്ന സമയമായിരുന്നു. പോസ്റ്റ് മാറ്റാൻ നിരവധി തവണ  പരാതിപ്പെട്ടിട്ടും ഈ പോസ്റ്റ് മാറ്റാത്തതാണ് മുറിഞ്ഞു വീഴാൻ കാരണമായത്. ഇലക്ട്രിസിറ്റി അധികൃതരെ വിവരമറിയിച്ചിട്ട് മൂന്നുമണിക്കൂർ കഴിഞ്ഞാണ് പോസ്റ്റ് മാറ്റാനുള്ള നടപടി സ്വീകരിച്ചത്. ഫയർ സർവീസ് എത്തിയിട്ടും ഇലക്ട്രിസിറ്റി ജീവനക്കാർ എത്താതിരുന്നത് ജനങ്ങളെ രോഷാകുലരായി ദേശീയപാതയിൽ നിന്നും ചൊക്ലി പാനൂർ നാദാപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്ന റോഡ് ആണിത്.  ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് സ്ഥലത്തെത്താൻ വൈകിയത് എന്ന് ഇലക്ട്രിസിറ്റി ജീവനക്കാർ പറഞ്ഞു

വളരെ പുതിയ വളരെ പഴയ