ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിൽ സംസ്‌കൃതദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപകൻ ദീപക് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സർവഭാഷാ ജനനി ആയ സംസ്‌കൃതഭാഷയിലൂടെ സംസ്കാര മുള്ളവരായി തീരട്ടെ എന്നാശംസിച്ചു. സംസ്‌കൃതക്ലബ് അംഗമായ അൻഷിക സംസ്‌കൃതപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി സബിൻ പി,സീനിയർ അധ്യാപകൻ പ്രകാശൻ നടക്കൽ എന്നിവർ സംസാരിച്ചു. സംസ്‌കൃതം അദ്ധ്യാപിക അനിഷ സി എച്ച് വിജയികൾക്ക് സമ്മാനദാനം നൽകി. വിദ്യാർത്ഥിനി ശിവന്യ ശ്രീജിത്ത് നന്ദി പറയുകയും ചെയ്തു.
സബ്ജില്ല രാമായണ പ്രശ്നോത്തരിയിൽ HS വിഭാഗം റിസിൻ പി ( 10 th std), വൈഗശ്രീ അനീഷ് (9th) എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.