Zygo-Ad

അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസ് അപകടാവസ്ഥയിൽ

 


ഏഷ്യയിലെ ആദ്യ രജിസ്ട്രാർ ഓഫീസ്, അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസ് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ. 1865 ജനുവരി ഒന്നിന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മർഡോക് ബ്രൗൺ സായിപ്പ് നിർമിച്ച കെട്ടിടം ഇന്ന് പതനത്തിന്റെ വക്കിലാണ്. തലശേരി അഞ്ചരക്കണ്ടി റോഡിന് അഭി മുഖമായി സ്ഥിതിചെയ്യുന്ന ഓഫീസിനു സമീപത്തുള്ള വൻ മരങ്ങൾ ഏതുസമയത്തും കട പുഴകി കെട്ടിടത്തിൻ്റെ മേൽക്കൂരയും മറ്റുഭാഗങ്ങളും തകർന്നേക്കാം. ഭൂമിയുടെ പ്രമാണങ്ങൾ ശാസ്ത്രീയമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാണ് ഓഫീസ് ആരംഭിച്ചത്. ഫ്രാൻസിൽ നിന്നുള്ള ബാസൽ മിഷൻ ഓടുക ളാണ് മേൽക്കൂരയിൽ. മുറിയിൽ പ്രകാശം കിട്ടാൻ ഗ്ലാസ് ഓടുകളും പാകിയിട്ടുണ്ട്. മികച്ച വാസ്തുവിദ്യയിൽ നിർമിച്ച ചരിത്ര പ്രസിദ്ധമായ സബ് റജിസ്ട്രാർ ഓഫീസിന് ഓരോ മഴക്കാക്കാലത്തും കനത്ത നഷ്ടങ്ങളാണുണ്ടാകുന്നത്. രണ്ടുവർഷം മുമ്പ് മറിഞ്ഞു വീണ തേക്കുമരത്തിന്റെ ലക്ഷങ്ങൾ വിലവരുന്ന തടികൾ ഓഫീസ് കോമ്പൗണ്ടിൽ ചിതലരിക്കുനുണ്ട്.
അന്ന്  തകർന്ന ചുറ്റുമതിൽ ഇനിയും പുനസ്ഥാപിച്ചിട്ടില്ല
കെട്ടിടം തനത് രൂപത്തിൽ സംരക്ഷിക്കുന്നതിന് അധികാരികളെ സമീപിക്കുമെന്ന് അഞ്ചരക്കണ്ടി ലയൺസ് ക്ലബ് ഭാരവാഹികളായ പി എ ബാ ബു മനോജും പി ജയരാജനും പറഞ്ഞു

വളരെ പുതിയ വളരെ പഴയ