Zygo-Ad

പേരൊന്നുമില്ല

 


ധർമടം: ഗവ. ബ്രണ്ണൻ കോളേജ് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കി (എൻ ഐ ആർ എഫ്)ന്റെ 2024-ലെ പട്ടികയിൽ ഇടം നേടി. പട്ടികയിൽ 100-നും 150-നും ഇടയിലാണ് സ്ഥാനം.

ആഗോള വിദ്യാഭ്യാസ ഗുണനിലവാര സൂചകങ്ങൾ മുൻനിർത്തി കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയം നടത്തിയ പരിശോധനയിൽ പങ്കെടുത്ത 3400-ഓളം കോളേജുകളിൽ നിന്നാണ് ബ്രണ്ണന്റെ നേട്ടം.

നാക് പരിശോധനയിൽ എ പ്ലസ് ഗ്രേഡ് നേടാനായതും കഴിഞ്ഞ മൂന്ന് വർഷവും എൻ ഐ ആർ എഫ് റാങ്ക് പട്ടികയിൽ മികച്ച സ്ഥാനം നിലനിർത്താൻ കഴിഞ്ഞതും ബ്രണ്ണന് നേട്ടമായെന്ന് പ്രിൻസിപ്പൽ പ്രൊഫ. ജെ വാസന്തി, പി ടി എ വൈസ് പ്രസിഡണ്ട് എ കെ ശ്രീജിത്ത്, എൻ ഐ ആർ എഫ് കോഡിനേറ്റർ പ്രൊഫ. കെ വി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ