തലശേരി :ബിഇഎംപി സ്‌കൂൾ അധ്യാപികയുടെ മുഖത്തടിച്ച സംഭവത്തിൽ നാല് വിദ്യാർഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. പ്ലസ് വൺ വിദ്യാർഥികളെ ക്ലാസിൽ കയറി മർദിക്കുന്നത് തടയാൻ ശ്രമിച്ച അധ്യാപികയെയാണ് മുഖത്തടിച്ചത്. പരിക്കേറ്റ കൊയിലാണ്ടി സ്വദേശി വൈ സിനി ചികിത്സയിലാണ്. ഇവരുടെ പരാതിയിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി ജുവനൈൽ കോടതിക്ക് റിപ്പോർട്ട് നൽകും.
നടപടി ആലോചിക്കാൻ ചേർന്ന പിടിഎ യോഗം യൂത്ത് ലീഗ് -എംഎസ്എഫ് പ്രവർത്തകർ അലങ്കോലപ്പെടുത്തിതായും പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്യാനും പിടിഎ പ്രസിഡൻ്റ് സി ഹനീഫയെ അസഭ്യം പറഞ്ഞതായും പൊലീസുകാരെയും ആക്രമിക്കാൻ ശ്രമമുണ്ടായതായും ആരോപണമുണ്ട്. അധ്യാപികയെ മർദിച്ച സംഘത്തിലെ എംഎസ്എഫ് നേതാവിനെ
രക്ഷിക്കാനായിരുന്നു ശ്രമമെന്ന് പരാതി ഉണ്ട്.പിടിഎ പ്രസിഡൻ്റ് കുട്ടിയെ പിടിച്ചുകൊണ്ടുപോയി നാമനിർദേശ പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ച് വിഷയം വഴിതിരിച്ചുവിടാൻ യൂത്ത് ലീഗുകാർ ശ്രമിച്ചുവെന്നും എതിർകക്ഷികൾ ആരോപിച്ചു