പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖില കേരള പത്മ ശാലിയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി.


തലശ്ശേരി: പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖില കേരള പത്മ ശാലിയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി.ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന കേരളത്തിലെ പത്മ ശാലിയ വിഭാഗത്തിലെ സമുദായ ആചാര്യൻ മാർക്കും സ്ഥാനീകർക്കും കോമരം അന്തി തിരിയൻ കർമി തുടങ്ങിയവർക്കുളള  ക്ഷേമ പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖില കേരള പത്മ ശാലിയ സംഘം സംസ്ഥാന കമ്മിറ്റിയൂടെ നേതൃത്വത്തിൽ മലബാർ ദേവസ്വം ബോർഡിൻ്റെ തലശ്ശേരി തിരുവങ്ങാട് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.സംസ്ഥാന പ്രസിഡൻ്റ് അഡ്വ:സി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡൻറ് മോഹനൻ കടൂർ അധ്യക്ഷത വഹിച്ചു.തുടർന്ന് പെൻഷൻ കുടിശ്ശിക ഈ വരുന്ന ഓണത്തിന് മുൻപേ തന്നെ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ചെയർമാനും കമ്മീഷണർക്കും നിവേദനം സമർപ്പിച്ചു. പ്രസിഡൻറ് അഡ്വ:സി ഭാസ്ക്കരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഒ സുരേശൻ, സെക്രട്ടറി പ്രദീപൻ കടേപ്രം,വൈസ് പ്രസിഡൻ്റ് ഓമന മുരളി, ട്രഷറർ രാജകൃഷ്ണൻ തിക്കോടി,കോഴിക്കോട് ജില്ല പ്രസിഡൻ്റ് യു.സുജിത്ത്,വയനാട് ജില്ലാ പ്രസിഡൻ്റ് സുരേഷ് കുമാർ പടിക്കൽ,പ്രമോദ് കോമരം നിട്ടൂർ,സത്യൻ കോമരം,സി.ശശീന്ദ്രൻ കടൂർ,വടകര പുത്തൻ തെരു ഗിരീഷ്,പുത്തൻ തെരു പി ടി കെ ബാബു,പ്രകാശൻ പുത്തൻ തെരു, ടി.കെ.സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ