മാഹി ജോയിൻ്റ് ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ മാഹി സിവിൽ സ്റ്റേഷന് മുന്നിൽ ഓഗസ്റ്റ് 28 ന് കൂട്ട ധർണ്ണ നടത്തുന്നു.

മാഹി:  പൊതുവിതരണ സമ്പ്രദായം പുനഃസ്ഥാപിക്കുക , തകർന്നുകൊണ്ടിരിക്കുന്ന വിദ്യാദ്യാസമേഖലയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  മാഹി ജോയിൻ്റ് ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൂട്ട ധർണ്ണ നടത്തുന്നു. ഓഗസ്റ്റ് 28 ന് മാഹി സിവിൽ സ്റ്റേഷന് മുന്നിലാണ് ധർണ്ണ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടത്തുക,രൂക്ഷമായ അധ്യാപക ക്ഷാമത്താലും , പൊടുന്നനെ ഏർപ്പെടുത്തിയ സി.ബി.എസ്.ഇ പഠനക്രമത്താലും വലയുന്ന മാഹിയിലെ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, റേഷൻ സമ്പ്രദായം പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങൾ ഉന്നയിച്ചാണ് മാഹി ജോയിൻ്റ് ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ കൂട്ട ധർണ്ണ സംഘടിപ്പിക്കുന്നത്. 28 ന് രാവിലെ 10 മണിക്ക് പ്രമുഖ അഭിഭാഷകൻ അഡ്വ.ടി അശോക് കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്യുമെന്ന്  റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തലശ്ശേരിയിൽ അറിയിച്ചു. 'അസോസിയേഷൻ സെക്രട്ടറി ശ്യാം സുന്ദർ, പ്രസിഡണ്ട് സി കെ പത്മനാഭൻതുടങ്ങി നിരവധി പേർ പങ്കെടുക്കും. വിഷയം ഉന്നയിച്ച് എം എൽ എ മാർ , മന്ത്രി മാർ രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് നിവേ ധനം നൽകിയതായും സംഘാടകർ അറിയിച്ചു . തലശ്ശേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ  സി കെ പത്മനാഭൻ, ഷിനോജ് രാമചന്ദ്രൻ, എം പി ശിവദാസൻ,അനില രമേഷ്, റീനാ അനിൽ തുടങ്ങിയവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ