ഐ ആർ പി സി തലശ്ശേരി സോണൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ വളൻ്റിയർ സംഗമവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.


തലശ്ശേരി: ഐ ആർ പി  സി  തലശ്ശേരി സോണൽ  കമ്മിറ്റി യുടെ നേതൃത്വത്തിൽ  വളൻ്റിയർ  സംഗമവും   ബോധവൽക്കരണ ക്ലാസും  കോടിയേരി മളിയിൽ നട ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. സംഗമം സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു.  കെ.വി. ഗോവിന്ദൻ  ക്ലാസ് എടുത്തു.  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് തിരഞ്ഞെടുത്ത ബൈജു കോട്ടായി /തലശ്ശേരി ആശുപത്രിയിലെ മോർച്ചറിയിലെ സ്ഥിര സാന്നിദ്ധ്യം പി - പി - മൊയ്തു / മികച്ച സാമൂഹ്യ പ്രവർത്തകക്കുള്ള അവാർഡ് നേടിയ  ബേബി സുധ / ജില്ലയിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത വനിതക്കുള്ള ബ്ലഡ് ട്രാൻഫ്യൂഷൻ അവാർഡ് നേടിയ പി.പി- സാജിത ടീച്ചർ  ഹെൽപ്പ് ഡസ്ക്കിലെ സ്ഥിരം വളൻ്റിയർമാരായ കെ. മെഹറൂഫ്, കെ -പി -വത്സരാജ്,ശ്രീജിത്ത് കാരായി അമേഷ് കോടിയേരി,നിജിൽ കോടിയേരി  എന്നിവരെ  കെ.വി ഗോവിന്ദൻ  ഐ ആർ പി സി യുടെ  സ്നേഹോപഹാരം നൽകി ആദരി ക്കുകയുടെ ചെയ്തു.   സോണൽ ചെയർമാൻ സി-വത്സൻ അദ്ധ്യക്ഷത വഹിച്ചു.സോണൽ കൺവീനർ കാരായി ചന്ദ്രശേഖരൻ, സ്വാഗതവും  അരവിന്ദാക്ഷൻ നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ