മാഹി : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, പുതുച്ചേരിയും മാഹി ആരോഗ്യ വകുപ്പിൻറെയും സംയുക്താഭിമുഖ്യത്തിൽ മാഹിയിലെ ഇരുനൂറ്റി അറുപതോളം വരുന്ന ചുവന്ന റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി കിച്ചൺ സെറ്റുകൾ വിതരണം ചെയ്തു.
മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ മാഹി എം.എൽഎ.രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റെഡ് ക്രോസ് പുതുച്ചേരി സംസ്ഥാന ചെയർമാൻ ഡോ.ജി.ലക്ഷ്മിപതി മുഖ്യ ഭാഷണം നടത്തി. മാഹി ആരോഗ്യ വകുപ്പ് സപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, ഡോ.എസ്.ഭാസ്കരൻ, ഇ.പെരുമാൾ, എസ്.ശ്രീനിവാസൻ, എം.മതിയഴകൻ, പി.പി.രാജേഷ് എന്നിവർ സംസാരിച്ചു.