'പണിമുടക്കി‘ലാണ് പിണറായിലെ എസ്ബിഐ എടിഎം



പിണറായി :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പിണറായിലെ എടിഎം കൗണ്ടർ പ്രവർത്തന രഹിതമായത് ഇടപാടുകാരെ വലയ്ക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിയുണ്ട്. പിണറായി എ കെ ജി സ്കൂൾ റോഡിൽ പ്രവർത്തിക്കുന്ന എസ്‌ബി ഐ ശാഖയുടെ എടിഎം കൗണ്ടറാണ് രണ്ടുമാസത്തോളമായി പൂട്ടിയിട്ടിട്ടുള്ളത്. പരമാവധി ഒരു മാസത്തിനുള്ളിൽ പുതിയ യന്ത്രം സ്ഥാപിക്കുമെന്നും ബാങ്ക് അധികൃതർ വിശദീകരണം നൽകി.

വളരെ പുതിയ വളരെ പഴയ