ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളി ദിനം ആചരിച്ചു.

 


തലശ്ശേരി:ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളി ദിനം ആചരിച്ചു.ശാരദാ കൃഷ്ണയ്യർ ഹാളിൽ നടന്ന പരിപാടി സർവ്വശ്രീ സ്വാമി പ്രേമാനന്ദ ഉൽഘാടനം ചെയ്തു.വയനാട് ദുരന്ത ഭൂമിയിൽ സ്തുത്യർഹ സേവനം ചെയ്ത മൻസൂർ മട്ടാമ്പുറത്തി നെയും ലത്തീഫ് കൂത്ത്പറമ്പിനെയും സ്വാമി പൊന്നാട നൽകി ആദരിച്ചു.ദാസൻ പുത്തലത്ത്, കെ മുസ്തഫ, സലീം താഴെ കോറോത്ത്, ഗഫൂർ മനയത്ത്, ഷീബാ ലിയോൺ, അഫ്സൽ പള്ളി താഴെ, സുരേന്ദ്രർ കൂവക്കാട്, കെ പി രണ്ജിത് കുമാർ, നടമ്മൽ രാജൻ, പി അശോക് കുമാർ പ്രസംഗിച്ചു. എം വി സതീശൻ സ്വാഗതവും തച്ചോളി അനിൽ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ