കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള കസ്റ്റമർ സർവീസ് മാനേജർ, കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് ട്രെയിനി, അസിസ്റ്റന്റ് കസ്റ്റമർ സർവീസ് മാനേജർ (മൈക്രോ ഫിനാൻസ് എക്‌സ്പീരിയൻസ്),
സെയിൽസ് എക്‌സിക്യൂട്ടീവ് ബില്ലിംഗ് എക്‌സിക്യൂട്ടീവ്, സൈക്കിൾ ടെക്‌നിഷ്യൻ, ഫിറ്റ്‌നസ് ടെക്‌നിഷ്യൻ എന്നീ ഒഴിവുകളിലേക്ക് ആഗസ്റ്റ് 19 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു.
യോഗ്യത ഐ ടി ഐ ഫിറ്റർ, ഐടിഐ/പോളിടെക്‌നിക്ക് ഇലക്ട്രോണിക്‌സ്, എംകോം/എംബിഎ, ഡിഗ്രി, പ്ലസ് ടു. ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 250 രൂപയും, പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലായബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടു വന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066