ഇരിട്ടി'ക്ക് ഇനി 'ഇരട്ടി' രുചി ; ഹോട്ടൽ പുലരി 19 മുതൽ പ്രവർത്തനമാരംഭിക്കും , ഉദ്ഘാടന ദിവസത്തെ മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്..


ഇരിട്ടി പട്ടണത്തിന് ഇനി രുചിയുടെ പെരുമഴക്കാലവുമായി  ഹോട്ടൽ പുലരി ആഗസ്ത്  19 ന് തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഇരിട്ടി താലൂക്ക് ഓഫീസിന് സമീപം ബാലക്കണ്ടി റോഡിലാണ് ഹോട്ടൽ പുലരി ഒരുങ്ങുന്നത്. ഇരിട്ടി നഗരസഭാധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ പി.പി ഉസ്മാൻ, വാർഡ് കൗൺസിലർ  വി.പി അബ്ദുൽ റഷീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി. റെജി തോമസ്, വ്യാപാരി വ്യവസായി സമിതി പ്രസി.പി.പ്രഭാകരൻ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. അന്നേ ദിവസത്തെ മുഴുവൻ വരുമാനവും വയനാടിന് കൈത്താങ്ങേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

വളരെ പുതിയ വളരെ പഴയ