Zygo-Ad

ദീർഘ കാലമായുള്ള കേസുകള്‍ തീർപ്പാക്കാനുള്ള പ്രത്യേക പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി ജില്ലാ കോടതി ബൈ സെന്റീനറി ഹാളില്‍ ജില്ലാ ജഡ്ജി കെ ടി നിസ്സാർ അഹമ്മദ് നിർവഹിച്ചു.

 ഇരുപതോ അതില്‍ കൂടുതലോ വർഷം പഴക്കം പഴക്കം ചെന്ന കേസുകള്‍ ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 15 വരെയുള്ള കാലാവധിക്കുള്ളില്‍ തീർപ്പാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് പരിപാടി. തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലെ എല്ലാ കോടതികളും ജൂലൈ ഒന്നു മുതല്‍ തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള എല്ലാ കോടതികളിലും പ്രിൻസിപ്പല്‍ ജില്ലാ ജഡ്ജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസർമാരുടെയും വ്യവഹാരികളുടെയും അഡ്വക്കേറ്റ് മാരുടെയും കോടതി ജീവനക്കാരുടെയും അഡ്വക്കേറ്റ് ക്ലർക്ക് മാരുടെയും സഹകരണത്തോടെയാണ് കേസ് തീർപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഇരുപതോ അതില്‍ കൂടുതലോ വർഷം പഴക്കം പഴക്കം ചെന്ന കേസുകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പൊതുജനങ്ങള്‍ക്ക് അതാത് കോടതി ബാർ അസോസിയേഷൻ, ജില്ലാ നിയമസഹായ സമിതി എന്നിവിടങ്ങളില്‍ ബന്ധപ്പെടാവുന്നതാണ്. ഉദ്‌ഘാടന ചടങ്ങില്‍ തലശ്ശേരി ബാർ അസോസിയേഷൻ മാനേജിങ് കമ്മറ്റി മെമ്പർ അഡ്വ. രാഹുല്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി മഞ്ജു, തലശ്ശേരി കുടുംബ കോടതി ജഡ്ജ് കെ ജെ ആർബി, തലശ്ശേരി എം എ സി റ്റി ജഡ്ജ് ടി കെ നിർമ്മല, തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻ്റ് സെഷൻസ് ജഡ്ജ് - ഒന്ന് ഫിലിപ്പ് തോമസ്, തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി കരുണാകരൻ, തലശ്ശേരി പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാർ, ജില്ലാ കോടതി ശിരസ്തേദാർ വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ