Zygo-Ad

ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധന ഇനി എളുപ്പും: ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് യുഐഡിഎഐ

ദില്ലി: ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ആധാർ കാർഡിന്റെ റെഗുലേറ്ററി ബോഡിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു. ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് (IVR)
ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ സേവനം സൗജന്യമായിരിക്കും. ഐവിആർ സേവനങ്ങൾ
ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾക്ക് ‘1947’ എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കണം.

ഉപഭോക്താക്കൾക്ക് ആധാർ എൻറോൾമെന്റ് അല്ലെങ്കിൽ അപ്ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാർഡ് സ്റ്റാറ്റസ് അല്ലെങ്കിൽ എസ്എംഎസ് വഴി വിവരങ്ങൾ ലഭിക്കുന്നതിന് 1947 എന്ന യുഐഡിഎഐ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം എന്ന് യുഐഡിഎഐ ട്വീറ്റ് ചെയ്തു. ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നൽകുന്നതിനുള്ള ഓൺലൈൻ നടപടികൾ കൂടുതൽ

ലളിതമാക്കിയിട്ടുണ്ടെന്ന് അറിയിച്ച് യുഐഡിഎഐ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ