2024 മുതല്‍ പ്രാബല്യത്തില്‍ വരുന്ന അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ലൈസന്‍സ് പരീക്ഷയായ നെക്സ്റ്റിന്റെ (നാഷണല്‍ എക്സിറ്റ് ടെസ്റ്റ്) പശ്ചാത്തലത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
വര്‍ഷത്തിലൊരിക്കല്‍ പരീക്ഷ നടത്തും. മെഡിക്കല്‍ ഡിഗ്രി പ്രവേശനത്തിന് ഏകീകൃത സ്വഭാവം നല്‍കുകയാണ് ലക്ഷ്യം.
നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന-ദേശീയ മെഡിക്കല്‍ രജിസ്റ്ററില്‍ പേര് ചേര്‍ത്ത ശേഷം പ്രാക്ടീസ് ചെയ്യാം. ഒപ്പം നെക്സ്റ്റ് സ്കോര്‍ പി.ജി മെഡിക്കല്‍ പ്രവേശനത്തിനുള്ള മാനദണ്ഡവും ആയിരിക്കും. മൂന്നാം വര്‍ഷമോ അവസാന വര്‍ഷമോ പാസായവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം