Zygo-Ad

ഇന്ന് ശിശുദിനം; ചാച്ചാജിയുടെ സ്മരണയിൽ രാജ്യം

എല്ലാവർക്കും ഓപ്പൺ മലയാളം മലയാളം ന്യൂസ് നെറ്റ്‌വർക്കിന്ടെ ശിശുദിനാശംസകൾ

ഇന്ന് പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ 133-ാം ജന്മദിനം. രാജ്യം ശിശുദിനമായാണ് നെഹ്രുവിന്റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്രശിൽപികളിലൊരാളായ നെഹ്രുവിന്റെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്.

അലഹബാദിൽ 1889ലാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരൻ, വാഗ്മി, രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്.

1964-ൽ നെഹ്രുവിന്റെ മരണശേഷമാണ് ദേശീയതലത്തിൽ നവംബർ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്. ചാച്ചാജിയുടെ വേഷമണിഞ്ഞും പനിനീർപ്പൂ നെഞ്ചോടു ചേർത്തും രാജ്യത്ത് കുട്ടികൾ ശിശുദിനം ആചരിക്കുന്നു.

വളരെ പുതിയ വളരെ പഴയ