Zygo-Ad

ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷനിലുള്ള വിശ്വാസ്യതയിൽ വൻ ഇടിവെന്ന് സിഎസ്ഡിഎസ് സർവേ ഫലം


ബിഹാറിലെ വോട്ടർപട്ടിക ക്രമക്കേടും വോട്ട് മോഷണവും സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ കുത്തനെ ഇടിയുന്നതായി സർവേ ഫലം പുറത്തുവന്നു. സെൻ്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്നീതി പ്രോഗ്രാം 2019 മുതൽ 2025 വരെയുള്ള കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പോസ്റ്റ്പോൾ സർവേയിലാണ് ഈ പ്രധാന കണ്ടെത്തലുള്ളത്.

ബിജെപി തുടർച്ചയായി ഭരണത്തിലെത്തുന്ന മധ്യപ്രദേശിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നേരത്തെ 57 ശതമാനമായിരുന്ന വിശ്വാസ്യത നിലവിൽ 17 ശതമാനത്തിലേക്ക് താണു. ബിജെപി വിജയിച്ച മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. ഡൽഹിയിൽ 60 ശതമാനത്തിൽ നിന്ന് 21 ശതമാനമായും ഉത്തർപ്രദേശിൽ 56 ശതമാനത്തിൽ നിന്ന് 21 ശതമാനമായും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത കുറഞ്ഞതായി സർവേ കണക്കുകൾ വ്യക്തമാക്കുന്നു.

 

വളരെ പുതിയ വളരെ പഴയ