Zygo-Ad

വേനൽക്കാലം മുന്നിൽക്കണ്ട് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ച് കെ.എസ്.ഇ.ബി.


തിരുവനന്തപുരം: വരുന്ന വേനൽക്കാലത്തെ വൈദ്യുതി പ്രതിസന്ധി നേരിടാൻ കൂടുതൽ വൈദ്യുതി വാങ്ങുന്നതിനായി കെ.എസ്.ഇ.ബി. ടെൻഡറുകൾ ക്ഷണിച്ചു. ഹ്രസ്വകാല അടിസ്ഥാനത്തിൽ 300 മുതൽ 1300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 2027 ജനുവരി 1 മുതൽ മേയ് 15 വരെയുള്ള കാലയളവിലേക്കാണ് വൈദ്യുതി വാങ്ങുന്നത്.

ടെൻഡർ നടപടികളിലൂടെ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കമ്പനികളിൽ നിന്നായിരിക്കും വൈദ്യുതി വാങ്ങുക. യൂണിറ്റിന് പത്തു രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്. ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ച് കമ്മീഷന്റെ അന്തിമ അനുമതി ലഭിച്ച ശേഷം വൈദ്യുതി എത്തിച്ചുതുടങ്ങും.

കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്ത് നിലനിന്നിരുന്ന വൈദ്യുതി നിയന്ത്രണങ്ങൾ വൻ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. നിലവിൽ നിയന്ത്രണങ്ങളിൽ താൽക്കാലിക ആശ്വാസമുണ്ടെങ്കിലും ഭാവിയിൽ സമാന സാഹചര്യമുണ്ടാകാതിരിക്കാനാണ് സർക്കാരും കെ.എസ്.ഇ.ബി.യും മുൻകൂട്ടി കരുതൽ നടപടികൾ സ്വീകരിക്കുന്നത്. പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനൊപ്പം കൂടുതൽ വൈദ്യുതി ശേഖരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.



വളരെ പുതിയ വളരെ പഴയ