കോഴിക്കോട്: നബിദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി മിഠായികളും സോഫ്റ്റ് ഡ്രിങ്കുകളും വാങ്ങുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഈനലി ശിഹാബ് തങ്ങൾ. ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാർത്ഥങ്ങൾ വിപണിയിൽ എത്തുന്നതിനെതിരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഘോഷങ്ങളുടെ സന്തോഷം പങ്കുവെക്കുമ്പോൾ കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകണം. വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേർത്ത ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കി ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങാൻ രക്ഷിതാക്കളും സംഘാടകരും ശ്രദ്ധിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
