ന്യൂഡൽഹി: നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ചുമ, ജലദോഷ നിവാരണ മരുന്നുകളുടെ കോമ്പിനേഷൻ (FDC) നിർമ്മാണത്തിനും വിൽപ്പനയ്ക്കും കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) വിലക്കേർപ്പെടുത്തി. കുട്ടികളിൽ ഇത്തരം മരുന്നുകൾ ഉണ്ടാക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ക്ലോർഫെനിറാമിൻ മാലിയേറ്റ് (Chlorpheniramine Maleate), ഫെനൈൽഫ്രൈൻ (Phenylephrine) തുടങ്ങിയ ചേരുവകൾ അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷനുകൾക്കാണ് നിരോധനം ബാധകമാക്കിയിരിക്കുന്നത്. നാല് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന മരുന്ന് പാക്കറ്റുകളിൽ 'നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകാൻ പാടില്ല' എന്ന താക്കീത് വ്യക്തമായി രേഖപ്പെടുത്താനും നിർമ്മാതാക്കൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) നിർദ്ദേശം നൽകി.
