Zygo-Ad

ഇന്ധനവിലയിൽ വീണ്ടും വർധനവ് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടി

 


ന്യൂഡൽഹി: രാജ്യത്ത്ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില ഉയർത്തുന്നത്. വില വർധനവോടെ കൊച്ചിയിൽ പെട്രോൾ വില 109.60 രൂപയും ഡീസൽ വില 98.45 രൂപയുമായി ഉയർന്നു. കോഴിക്കോട് ജില്ലയിൽ പെട്രോളിന് 110.04 രൂപയും ഡീസലിന് 98.94 രൂപയുമാണ് പുതിയ നിരക്ക്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 98.63 രൂപയും ഡീസൽ വില 91.5 രൂപയുമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്ത് സിഎൻജി വിലയും വർധിപ്പിച്ചിരുന്നു. കിലോയ്ക്ക് രണ്ട് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ സിഎൻജി വില 96.50 രൂപയായി ഉയർന്നു. നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥ മുൻനിർത്തിയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇപ്പോൾ ഇന്ധനവില ഉയർത്തുന്നത്. ഇതിന് മുൻപ് മെയ് 15നും രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു.

:

വളരെ പുതിയ വളരെ പഴയ