Zygo-Ad

ആലിൻ ഷെറിന് വിട: വിങ്ങലോടെ കേരളം; സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തി


 പത്തനംതിട്ട: കേരളത്തിന്റെ നൊമ്പരമായി മാറിയ കുഞ്ഞു മാലാഖ ആലിൻ ഷെറിൻ എബ്രഹാമിന് (10 മാസം ) വിട നൽകി കേരളം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ ഭൗതികദേഹം പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രിയപ്പെട്ട മകൾക്ക് അന്ത്യയാത്ര നൽകാൻ ആയിരങ്ങളാണ് പള്ളിയിലേക്കും പരിസരത്തേക്കും ഒഴുകിയെത്തിയത്.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വീണാ ജോർജ്, വി.എൻ. വാസവൻ എന്നിവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അനുശോചനവും യാത്രമൊഴിയും കേന്ദ്രമന്ത്രി ഈ അവസരത്തിൽ കൈമാറി.

അപകടവും അവയവദാനവും:

ഫെബ്രുവരി അഞ്ചിന് പള്ളം ബോർമ കവലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് അരുൺ എബ്രഹാമിന്റെയും ഷെറിൻ ആനിന്റെയും മകളായ ആലിന് ഗുരുതരമായി പരിക്കേറ്റത്. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെ, മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ മാതൃകാപരമായ തീരുമാനമെടുക്കുകയായിരുന്നു.

കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തതിലൂടെ അഞ്ച് പേർക്കാണ് ആലിൻ പുതുജീവിതം നൽകിയത്. സ്വന്തം വിയോഗത്തിലും മറ്റുള്ളവരിലൂടെ ജീവിക്കാനായി യാത്രയായ ആലിൻ കേരളത്തിന്റെ കണ്ണീരോർമ്മയായി മാറി.



വളരെ പുതിയ വളരെ പഴയ