Zygo-Ad

സാമൂഹ്യ സുരക്ഷ പെൻഷനുകൾക്ക് വയസ്സ് തെളിയിക്കുന്നതിന് റേഷൻ കാർഡ് ഉപയോഗിക്കാം എന്ന് സർക്കാർ ഉത്തരവ്.


തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷനുകൾക്ക് വയസ്സ് തെളിയിക്കുന്നതിന് റേഷൻ കാർഡ് ഉപയോഗിക്കാം എന്ന് സർക്കുലർ ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ആയതിനാൽ സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ റേഷൻ കാർഡ് ഇല്ലാത്തവർ മാത്രം വയസ്സ് തെളിയിക്കുന്നതിന് ഡോക്ടറുടെ സാക്ഷ്യപത്രം നൽകിയാൽ മതി.

റേഷൻ കാർഡിൽ പേര് ഉള്ളവർക്ക് ഡോക്ടറുടെ സാക്ഷ്യപത്രം ആവശ്യമില്ല. ഇങ്ങനെ ഉള്ളവർ ഡോക്ടറുടെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.

റേഷൻ കാർഡ് ഉപയോഗിച്ച് ഇനി മുതൽ പെൻഷൻ ലഭിക്കും. ഈ വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി സമർപ്പിക്കുന്നു

വളരെ പുതിയ വളരെ പഴയ