Zygo-Ad

യു.പി.ഐ വഴി അയച്ച ഒന്നര ലക്ഷം നഷ്ട്ടമായി; വീണ്ടെടുത്തു നല്‍കി സൈബര്‍ പൊലീസ്.


യു.പി.ഐ ട്രാൻസാക്ഷൻ വഴി നഷ്‌ടപ്പെട്ട ഒന്നര ലക്ഷം രൂപ മിനിറ്റുകള്‍ക്കകം കണ്ടെത്തി ഉടമക്ക് തിരിച്ചുനല്‍കി കോഴിക്കോട് റൂറല്‍ സൈബർ പൊലീസ്.കൊയിലാണ്ടി സ്വദേശി ശാന്തി ദാസിനാണ് പണം നഷ്ടമായത്. കോഴിക്കച്ചവടം നടത്തുന്ന ശാന്തിദാസ് വയനാട് സ്വദേശിക്ക് ഗൂഗ്ള്‍ പേ വഴി ഒന്നര ലക്ഷം രൂപ അയച്ചു. എന്നാല്‍, പണം വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് എത്തിയില്ല. ഇതോടെ ലോഡാക്കി അയക്കേണ്ട കോഴിയെ നല്‍കിയില്ല. തുടർന്ന് ശാന്തി ദാസ് സൈബർ പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പരാതിക്കാരന്റെ യു.പി.ഐ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി.തുടർന്ന് സൈബർ പൊലീസ് പണം തിരികെ അയപ്പിക്കുകയായിരുന്നു. സൈബർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫിസർമാരായ വി.പി. ഷഫീഖ്, കെ. വിബിൻ തുടങ്ങിയവർ അന്വേഷണത്തില്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ