തിരുവനന്തപുരം: പൊഴിയൂരില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ബിയര്‍ കുപ്പി എറിഞ്ഞ് ആക്രമണം. സംഭവത്തില്‍ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു.
വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റ മകള്‍ അനുബാദാസിനാണ് പരിക്കേറ്റത്. കുപ്പി മൂന്ന് വയസ്സുകാരിയുടെ തലയില്‍ വീണ് പൊട്ടുകയായിരുന്നു.
ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടയില്‍ കരയില്‍ നിന്ന് യുവാവ് ബിയര്‍ കുപ്പി എറിയുകയായിരുന്നു. പ്രതിയും ബോട്ട് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ബിയര്‍ കുപ്പി എറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസ്സുകാരി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമം നടത്തിയ വെട്ടുകാട് സ്വദേശി സനോജിനെ ബോട്ട് ജീവനക്കാര്‍ കീഴ്‌പ്പെടുത്തി. തുടർന്ന് സ്ഥലത്ത് എത്തിയ പൊഴിയൂര്‍ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. എഴംഗ കുടുംബം ആറു ദിവസം മുന്‍പാണ് വിനോദ യാത്രയ്ക്കായി തിരുവനന്തപുരത്ത് എത്തിയത്.