Zygo-Ad

സ്കൂൾ സമയമാറ്റം:ചർച്ച തൃപ്തകരം, അടുത്ത അധ്യയനവർഷത്തിൽ പരിഷ്കാരം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമസ്ത

 


തിരുവനന്തപുരം: സ്കൂൾ സമയമാറ്റം സംബന്ധിച്ച് പൊതുമനസ്സിൽ ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് സമസ്തയുമായി നടത്തിയ ചർച്ചയിൽ മന്ത്രി വി. ശിവൻകുട്ടി നിർണ്ണായക ഉറപ്പുകൾ നൽകിയതായി സമസ്ത നേതാക്കൾ വ്യക്തമാക്കി. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന മന്ത്രിയുടെ ഉറപ്പിൽ തൃപ്തി പ്രകടിപ്പിച്ചുകൊണ്ട്, സമസ്ത നേതാവ് ഉമർ ഫൈസി മുക്കം പ്രതികരിച്ചു.

ചർച്ചയുടെ ഭാഗമായി മദ്രസ സമയം കൃത്യമായി നിലനിര്‍ത്തുന്നതിനുള്ള ഉറപ്പുകളും മന്ത്രിയിൽ നിന്നും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. “ഈ വർഷം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്ന് സർക്കാർ ബോധ്യപ്പെടുത്തി. അതത് സാഹചര്യം മനസ്സിലാക്കി ആ നിലപാട് അംഗീകരിക്കുകയാണ്,” എന്ന് സമസ്തയുടെ മറ്റൊരു നേതാവ് സിദ്ദിഖ് സഖാഫി വ്യക്തമാക്കി.

മറ്റുഭാഗത്ത്, "നിലവിലെ സമയക്രമത്തിൽ മാറ്റമില്ല" എന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. “സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത അധ്യയന വർഷം എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പരിശോധിക്കാം. എന്നാൽ നിലവിൽ ഒരു ഉറപ്പോ ഉപാധിയോ നൽകിയിട്ടില്ല. സർക്കാർ നിലപാട് മാറ്റില്ല,” എന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ സമയത്തെ 15 മിനിറ്റ് വ്യത്യാസം സംബന്ധിച്ച അനാവശ്യ വാശി ഒഴിവാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. "സ്ഥിരപരിഹാരമാണ് ലക്ഷ്യം, അതിനായി തുടർന്നും കൂടിയാലോചനകൾ തുടരുമെന്ന്" അദ്ദേഹം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ