നീലേശ്വരം: നീലേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പതിനേഴുകാരിയെ കിടപ്പു മുറിയില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ എരിക്കുളത്തെ 21കാരനെതിരെ നീലേശ്വരം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു.
കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലെ കിടപ്പു മുറിയില്‍ രാത്രി 10ന് സുഹൃത്തായ യുവാവ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഭയം കാരണം പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം ആരോടും പറഞ്ഞിരുന്നില്ല.
കൗണ്‍സലിങ്ങിനിടെയാണ് പീഡന വിവരം അധികൃതരോട് പറഞ്ഞത്. തുടർന്ന് മാതാവ് നീലേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ നീലേശ്വരം പൊലീസ്റ്റ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.