എറണാകുളം: ലഹരി ഗുളികകള്‍ വിഴുങ്ങിയെന്ന വിവരത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ ബ്രസീലിയൻ ദമ്പതികളെ കസ്റ്റഡിയിലെടുത്തു.
ഡിആർഐ കൊച്ചി യൂണിറ്റാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. കൊക്കെയ്ന്‍ അടങ്ങിയ അമ്പതോളം ക്യാപ്സ്യൂളുകള്‍ ഇവരിൽ ഒരാൾ മാത്രം വിഴുങ്ങിയത്. ഇതേ തുടർന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രസീലിലെ സാവോപോളോയില്‍ നിന്നും വരുന്ന ദമ്പതികള്‍ ശനിയാഴ്ച രാവിലെ 8 . 45 നാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.
തിരുവനന്തപുരത്ത് ബുക്ക് ചെയ്ത ഹോട്ടലിലേക്കായിരുന്നു ഇവര്‍ പോകാനിരുന്നതെങ്കിലും ഡി ആര്‍ ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി ആര്‍ ഐ അറിയിച്ചു.
ലഹരി ഗുളികകള്‍ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുരക്ഷാ ഉദ്യോഗസഥരുടെ പിടിയിലായതോടെ രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ദമ്പതികള്‍ ഗുളിക വിഴുങ്ങിയത്. എന്നാല്‍ ഇത്രയധികം ഗുളികള്‍ ഒരുമിച്ച് വിഴുങ്ങിയത് കൊണ്ട് തന്നെ ഇരുവരുടെയും ജീവന് തന്നെ ഭീഷണിയുണ്ട്.
ഇരുവരെയും ഗുളികകള്‍ പുറത്തെടുക്കാനും ചികിത്സ നല്‍കാനും വേണ്ടി ആശുപത്രിയിലെത്തിച്ചു. കൊക്കയ്ൻ അടക്കമുള്ള മയക്കുമരുന്നുകളാണ് ഗുളികകളാക്കി വിഴുങ്ങിയത്.