Zygo-Ad

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്ന് കടല്‍വെള്ളവും ചെളിയും ശേഖരിച്ച്‌ പരിശോധിക്കുന്നു; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

 


കേരളത്തിന്റെ പുറംകടലില്‍ അപകടത്തില്‍പ്പെട്ട് കത്തിയമർന്ന വാൻ ഹായി 503 കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും കേരള തീരത്ത് എത്രത്തോഴം ആഘാതം ഉണ്ടാക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

സെൻട്രല്‍ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും തീരദേശത്തെ കടല്‍വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധിച്ചു തുടങ്ങി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.

കപ്പലിലെ അഗ്നിബാധയ്ക്ക് നിലവില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. രാത്രി മുഴുവൻ കോസ്റ്റുഗാർഡിന്‍റെ മൂന്നുകപ്പലുകള്‍ നടത്തിയ ദൗത്യത്തിലാണ് ആളിക്കത്തിയ തീ അല്‍പ്പം കുറഞ്ഞത്. എന്നാല്‍ തീ ഇപ്പോഴും പൂർണ്ണമായും അണഞ്ഞിട്ടില്ല. കറുത്ത പുകച്ചിരുളുകള്‍ ഉയരുന്നുണ്ടെന്നാണ് ദൌത്യസംഘം അറിയിക്കുന്നത്.

കപ്പല്‍ നിലവില്‍ മുങ്ങുന്ന സാഹചര്യത്തിലേക്കെത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തേത് പോലെ 10 മുതല്‍ 15 ഡിഗ്രി വരെ ഇടത്തോട്ട് ചെരിവ് ഇപ്പോഴുമുണ്ട്. കപ്പലിലെ കൂടുതല്‍ കണ്ടെയ്നറുകള്‍ കത്തുന്നത് ഭീഷണിയാണ്. ഇന്ധന ടാങ്കിലേക്കടക്കം തീ പടരുമോയെന്നാണ് നിലവിലെ ആശങ്ക.

വളരെ പുതിയ വളരെ പഴയ