Zygo-Ad

പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്ന് കൂടി

 


സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇന്ന് കൂടി സ്‌കൂളുകളില്‍ പ്രവേശനം നേടാം.

വൈകീട്ട് അഞ്ച് മണി വരെ സ്‌കൂളില്‍ ചേരാം. ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവര്‍ ഫീസ് അടക്കാതെ താല്‍കാലിക പ്രവേശനം നേടണം.

സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. ശേഷം വരുന്ന അലോട്ട്‌മെൻ്റിൽ അവരെ പരിഗണിക്കില്ല.

ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസ് അടച്ച് അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ ഈ സീറ്റുകള്‍ ഒഴിഞ്ഞതായി കണക്കാക്കും. ഇവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല.

ചൊവ്വാഴ്ചയാണ് രണ്ടാം അലോട്ട്‌മെൻ്റും 16ന് മൂന്നാം അലോട്ട്‌മെന്റും നടക്കും. സപ്ലിമെന്ററി അലോട്ട്മെന്റാണ് പിന്നീട് പ്രസിദ്ധീകരിക്കുക.

വളരെ പുതിയ വളരെ പഴയ