തലശ്ശേരി: ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആർടിസി ഡ്രൈവർക്കെതിരെ നടപടി.
ഡ്രൈവിങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ് നടപടി.
പാനൂർ-കൂത്തുപറമ്പ് റൂട്ടില്‍ സർവീസ് നടത്തുന്നതിനിടെ ഡ്രൈവർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
ഒരു വർഷം മുമ്പുളള സംഭവത്തിന്‍റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഈയിടെയാണ് വ്യാപകമായി പ്രചരിച്ചത്. കെഎസ്‌ആർടിസി വിജിലൻസ് വിഭാഗത്തിന്‍റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
