Zygo-Ad

ഗ്യാസ് പൈപ്പ് ലൈനിനായി എടുത്ത കുഴി മൂടിയില്ല: മേലേ ചൊവ്വ ദേശീയപാതയില്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു


കണ്ണൂർ: മേലെ ചൊവ്വയില്‍ ദേശീയ പാതയോട് ചേർന്ന് ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു.

ഇറക്കവും വളവും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണം. മഴയായതിനാല്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണെന്ന് ഡ്രൈവറും പറയുന്നു. 

ഗ്യാസ് പൈപ്പ് ലൈനിനായി എടുത്ത കുഴിയാണ് കാലങ്ങളായി മൂടാതെ വച്ചിരിക്കുന്നതെന്നാണ് പ്രദേശവാസികളും പറയുന്നത്. 

ദേശീയപാതയോട് ചേർന്ന ഇറക്കത്തില്‍ വളവിലുള്ള കുഴിയായതിനാല്‍ രാത്രി കാലങ്ങളില്‍ കുഴി ശ്രദ്ധയില്‍പെടാത്ത സ്ഥിതിയുമുണ്ട്.

കുഴി മൂടണമെന്ന നിരന്തരം ആവശ്യമുന്നയിച്ചിരുന്നെങ്കിലും അധികാരികള്‍ കണ്ണ് തുറക്കുന്നില്ലയെന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്.

കർണ്ണാടകയില്‍ നിന്ന് കൊച്ചിയിലേക്ക് ഗ്ലാസ് കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

 വണ്ടിയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഗ്ളാസുകളെല്ലാം നശിക്കുകയും ചെയ്തു. ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ