കണ്ണൂർ: കോണ്‍ഗ്രസിന്റെ കൊടിമരമാണെന്ന് കരുതി കണ്ണൂരില്‍ എസ്‌എഫ്‌ഐ പ്രവർത്തകർ പിഴുതെടുത്തത് കോണ്‍ഗ്രസ് വിമതന്റെ കൊടിമരം.
നിലവില്‍ സിപിഎമ്മിന് പിന്തുണ നല്‍കുന്ന പി.കെ. രാഗേഷിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച കൊടിമരമാണ് എസ്‌എഫ്‌ഐക്കാർ അബദ്ധത്തില്‍ പിഴുതത്. കോണ്‍ഗ്രസ് കൊടിമരം എന്ന് തെറ്റിദ്ധരിച്ചാണ് എസ്‌എഫ്‌ഐ പ്രവർത്തകർ കൊടിമരം പിഴുതെടുത്തത്.
കൊടിമരം പിന്നീട് ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചു. പി.കെ. രാഗേഷിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു.
നിലവില്‍ സിപിഎമ്മിന് പിന്തുണ നല്‍കുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രാജീവ് ജി കള്‍ച്ചറല്‍ ഫോറത്തിന്റെ കൊടിമരമാണ് പിഴുതത്.
മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്‌എഫ്‌ഐ മാർച്ച്.
പ്രകടനത്തിനിടെ വഴിയരികിലുണ്ടായിരുന്ന കെ. സുധാകരൻ എം.പി.യുടേതടക്കം ചിത്രങ്ങളുള്ള ഫ്ളക്സുകളും നശിപ്പിച്ചു.