Zygo-Ad

പ‍ഴി മ‍ഴയ്ക്ക്! കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന് എൻഎച്ച് ഐ

 


കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന് എൻഎച്ച്ഐ പ്രോജക്ട് ഡയറക്ടര്‍ അൻഷുൾ ശർമ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലം, അടിത്തറയിൽ ഉണ്ടായ സമ്മർദ്ദമാണ് അപകടകാരണമെന്നും ഇതുമൂലം വയൽ വികസിച്ച് വിള്ളൽ ഉണ്ടായി മണ്ണ് തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും നിർമ്മാണത്തിൽ അശാസ്ത്രീയതകളില്ലെന്നും അൻഷുൾ ശർമ മാധ്യമങ്ങള‍ോട് പറഞ്ഞു.

അതേസമയം ഹൈവേ തകർന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ജില്ലാ കലക്ടർ പ്രതികരിച്ചു. നാഷനൽ ഹൈവേ അതോറിറ്റി അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നും സംഘം ഇന്ന് സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായതെന്നും ആശങ്കകൾ പരിഹരിക്കുമെന്ന് എൻഎച്ച്എഐ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ പുതിയ വളരെ പഴയ