Zygo-Ad

കണ്ണൂര്‍ സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌:പൊതുമുതല്‍ നശിപിച്ചതിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല

കണ്ണൂർ: കണ്ണൂരില്‍ പൊതു മുതല്‍ നശിപ്പിച്ചതിന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തില്ല. കണ്ണൂർ സർവ്വകലാശാലയിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയാണ് അതിക്രമം നടന്നത്.

പ്രതിഷേധവുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പൊലിസുമായുള്ള ഉന്തും തള്ളിനുമിടെയില്‍ വാതിലിൻ്റെ ഒരു ഭാഗം തകർത്തിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാതെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് മാത്രമാണ് പൊലിസ് കേസെടുത്തത്.

വളരെ പുതിയ വളരെ പഴയ